രാജസ്ഥാൻ സ്വദേശിയായ അധ്യാപകനിൽ നിന്ന് ലക്ഷങ്ങൾ തട്ടി മലയാളി യുവാവ്; ചേർത്തല സ്വദേശിയെ അറസ്റ്റ് ചെയ്ത് രാജസ്ഥാൻ പോലീസ്

Spread the love

ചേർത്തല: രാജസ്ഥാൻ സ്വദേശിയിൽ നിന്ന് ഡിജിറ്റൽ അറസ്റ്റിലൂടെ ലക്ഷങ്ങൾ തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ. തട്ടിപ്പ് നടത്തിയ ചേർത്തല പട്ടണക്കാട് സ്വദേശിയെ രാജസ്ഥാൻ പൊലീസാണ് അറസ്റ്റ് ചെയ്തത്. പട്ടണക്കാട് പത്മാലയം വീട്ടിൽ കിരൺ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്.

രാജസ്ഥാൻ സ്വദേശിയായ ഹസ്റ്റായിമൽ എന്ന വിരമിച്ച അധ്യാപകനെ ഡിജിറ്റൽ അറസ്റ്റ് വഴി കബളിപ്പിച്ച് 30 ലക്ഷം രൂപയാണ് കിരൺ ബാബു തട്ടിയെടുത്തത്. തട്ടിപ്പിനിരയായ ആൾ രാജസ്ഥാൻ പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ബാങ്ക് ഓഫ് ബറോഡ കോട്ടയം ശാഖയിൽ തുടങ്ങിയ അക്കൗണ്ട് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.

രാജസ്ഥാൻ പൊലീസ് പട്ടണക്കാട് നിന്നും കിരൺ ബാബുവിനെഅറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ട്രാൻസിറ്റ് വാറന്റ് വാങ്ങി അന്വേഷണത്തിന്റെ ഭാഗമായി ഇയാളെ രാജസ്ഥാനിലേയ്ക്ക്കൊണ്ട് പോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group