സിനിമയില്‍ അമ്പത് വർഷം പൂർത്തിയാക്കിയ സൂപ്പർസ്റ്റാർ രജനികാന്തിന് ആശംസകളുമായി മലയാളികളുടെ സ്വന്തം മമ്മൂക്ക

Spread the love

സിനിമയില്‍ അമ്പത് വർഷം പൂർത്തിയാക്കിയ സൂപ്പർസ്റ്റാർ രജനികാന്തിന് ആശംസകളുമായി മമ്മൂട്ടി. ദളപതി സിനിമയില്‍ ഒരുമിച്ച്‌ അഭിനയിക്കാൻ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും മമ്മൂട്ടി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു.

1991-ല്‍ മമ്മൂട്ടിയും രജനികാന്തും ഒരുമിച്ച്‌ അഭിനയിച്ച ‘ദളപതി’ വൻ വിജയമായി മാറിയ സിനിമയാണ്. ഒപ്പം 14ന് റിലീസ് ചെയ്യാനിരിക്കുന്ന കൂലി എന്ന ചിത്രത്തിനും മെഗാസ്റ്റാ‌ർ ആശംസകള്‍ അറിയിച്ചു.

‘സിനിമയില്‍ 50 മഹത്തായ വർഷങ്ങള്‍ പൂർത്തിയാക്കിയ പ്രിയപ്പെട്ട രജനീകാന്തിന് ഹൃദയം നിറഞ്ഞ ആശംസകള്‍. നിങ്ങളുമായി സ്‌ക്രീൻ പങ്കിടാൻ കഴിഞ്ഞത് ശരിക്കും ഒരു ബഹുമതിയായി തോന്നി. കൂലിക്ക് എല്ലാവിധ ആശംസകളും നേരുന്നു. എപ്പോഴും പ്രചോദനവും തിളക്കവും നിലനിർത്തുക’. -മമ്മൂട്ടി കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോളിവുഡ് ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കർ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയില്‍ ദേവ എന്ന മുൻ ഗാങ് ലീഡറെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. സിനിമയില്‍ 50 വർഷം പൂർത്തിയാക്കിയ രജനികാന്തിന്റെ കരിയറിലെ മറ്റൊരു നാഴികക്കല്ലാകും ഈ ചിത്രമെന്ന് ആരാധകർ പ്രതീഷിക്കുന്നത്. നാഗാർജുന, ശ്രുതി ഹാസൻ, പൂജ ഹെഗ്ഡെ ,ഉപേന്ദ്ര , ആമിർ ഖാൻ,സൗബിൻ സാഹിർ എന്നിവർ ഉള്‍പ്പടെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.