സൂപ്പർസ്റ്റാർ രജനികാന്തിന്റെ എക്കാലത്തെയും ബ്ലോക്ക്‌ബസ്റ്റർ ചിത്രം ‘ബാഷ’ വീണ്ടും വെള്ളിത്തിരയിലേക്ക്; അതും 4-കെ റെസലൂഷനിൽ

Spread the love

സൂപ്പർസ്റ്റാർ രജനികാന്തിന്റെ എക്കാലത്തെയും ബ്ലോക്ക്‌ബസ്റ്റർ ചിത്രം ‘ബാഷ’വീണ്ടും വെള്ളിത്തിരയിൽ എത്തുകയാണ്, അതും 4K റെസല്യൂഷനില്‍.റിലീസ് ചെയ്ത് 30 വർഷം തികയുന്ന ഈ കള്‍ട്ട് ക്ലാസിക് ചിത്രം ജൂലൈ 18-ന്   ആയിരിക്കും എത്തുക. ഇത് വെറുമൊരു റീ-റിലീസല്ല, ഒരു ഫീനോമിനൻ തിരികെയെത്തുന്നതാണ്.

1995-ല്‍ സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പിറന്ന ‘ബാഷ’ ഒരു തരംഗമായിരുന്നു. സാധാരണ ഓട്ടോ ഡ്രൈവറായ മാണിക്കത്തിന്റെ മാസ് പരിവേഷമുള്ള ബാഷയിലേക്കുള്ള കൂടുമാറ്റം അക്ഷരാർത്ഥത്തില്‍ പ്രേക്ഷകരെ ഷോക്ക് ആക്കിയിരുന്നു. രജനികാന്തിന്റെ സ്റ്റൈലും, പഞ്ച് ഡയലോഗുകളും, ആക്ഷൻ സീനുകളും ‘നെക്സ്റ്റ് ലെവല്‍’ ആയിരുന്നു. “നാൻ ഒരു തടവ് സൊന്ന നൂറു തടവ് സൊന്ന മാതിരി” എന്ന ഡയലോഗ് ഇന്നും ട്രെൻഡിംഗ് ആണ്.