ദേശീയ രാഷ്ട്രീയത്തിൽ ഉദിച്ചുയരുന്ന താരമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ; പുതിയതും പഴയതുമായ എതിരാളികൾക്ക് സ്റ്റാലിൻ വെല്ലുവിളി ഉയർത്തും: നടൻ രജനികാന്ത്

Spread the love

ചെന്നെയ്:  ദേശീയ രാഷ്ട്രീയത്തിൽ ഉദിച്ചുയരുന്ന താരമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെന്ന് നടൻ രജനികാന്ത് പറഞ്ഞു. കേന്ദ്രസർക്കാരിന് മാത്രമല്ല, പുതിയതും പഴയതുമായ എതിരാളികൾക്ക് സ്റ്റാലിൻ വെല്ലുവിളി ഉയർത്തുന്നുവെന്നും ശനിയാഴ്‌ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ രജനീകാന്ത് പറഞ്ഞു.

2026 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ടിവികെ നേതാവും നടനുമായ വിജയ് സംസ്ഥാന പര്യടനം തുടങ്ങിയ ദിവസമാണ് രജനീകാന്ത് സ്റ്റാലിനെ പുകഴ്ത്തിയത്.

സ്റ്റാലിനും കമൽ ഹാസനും അടക്കമുള്ളവർ ചടങ്ങിലുണ്ടായിരുന്നു. ടിവികെയുടെ ആദ്യ സംസ്ഥാന പര്യടത്തിന് ശനിയാഴ്ച്‌ച തിരുച്ചിറപ്പള്ളിയിൽ തുടക്കം കുറിച്ച് വിജയ് സ്റ്റാലിൻ സർക്കാരിനെ വിമർശിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group