play-sharp-fill
രജനികാന്തിന്റെ ആരോഗ്യ നില: മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ആശുപത്രി അധികൃതര്‍: പ്രധാന രക്തക്കുഴലിൽ നീർവീക്കമെന്ന് റിപ്പോർട്ടിൽ

രജനികാന്തിന്റെ ആരോഗ്യ നില: മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് ആശുപത്രി അധികൃതര്‍: പ്രധാന രക്തക്കുഴലിൽ നീർവീക്കമെന്ന് റിപ്പോർട്ടിൽ

ചെന്നൈ: നടൻ രജനികാന്തിന്റെ ആരോഗ്യസ്ഥിതി വിവരം സൂചിപ്പിക്കുന്ന മെഡിക്കല്‍ റിപ്പോർട്ട് പുറത്തുവിട്ട് അപ്പോളോ ആശുപത്രി അധികൃതർ.

ഹൃദയത്തിലെ പ്രധാന രക്തക്കുഴലിലുണ്ടായ നീരാണ് അദ്ദേഹത്തിനുള്ള ആരോഗ്യപ്രശ്‌നമെന്ന് മെഡിക്കല്‍ റിപ്പോർട്ടില്‍ പറയുന്നു. ‘രജനീകാന്തിനെ സെപ്‌തംബർ 30ന് ഗ്രീസ് റോഡിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അദ്ദേഹത്തിന്റെ ഹൃദയത്തിലെ പ്രധാന രക്തക്കുഴലായ ആർട്ടറിയില്‍ ഒരു നീർവീക്കമുണ്ടായിരുന്നു. ഇത് ശസ്‌ത്രക്രിയേതര രീതിയിലൂടെ ചികിത്സിച്ചു. മുതിർന്ന ഹൃദ്രോഗ വിദഗ്ദ്ധനായ ഡോ. സായി സതീഷ് നീർവീക്കമുള്ളിടത്ത് സ്‌റ്റെന്റ് സ്ഥാപിച്ചു.’

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചികിത്സ കുഴപ്പങ്ങളൊന്നുമില്ലാതെ നടന്നതായും താരത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും മെഡിക്കല്‍ റിപ്പോർട്ടില്‍ പറയുന്നു. രണ്ട് ദിവസത്തിനകം അദ്ദേഹത്തിന് വീട്ടിലേക്ക് മടങ്ങാനാകുമെന്നാണ് വിവരം.

സ്ഥിരമായി നടത്താറുള്ള പരിശോധനയ്‌ക്ക് രജനികാന്ത് ആശുപത്രിയിലേക്ക് പോയതാണെന്നും ഏറെ ജനസമ്മതനായതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി രാത്രി തന്നെ അഡ്‌മിറ്റ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് തമിഴ്‌നാട് ആരോഗ്യ മന്ത്രി മാ. സുബ്രഹ്‌മണ്യൻ പറഞ്ഞു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന ചിത്രത്തിന്റെ തിരക്കിലായിരുന്നു 73കാരനായ നടൻ. ഇതിനിടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. രജനികാന്ത് നായകനായ ‘വേട്ടയ്യൻ’ സിനിമ ഒക്ടോബർ 10 റിലീസ് ചെയ്യാനിരിക്കുകയാണ്. ചിത്രം ടി ജി ജ്ഞാനവേലാണ് സംവിധാനം ചെയ്തിരിക്കുന്നത്.