ബി.ജെ.പിയുടെ തമിഴ് മോഹങ്ങൾക്ക് തിരിച്ചടി…..! സൂപ്പർ താരം രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല ; പാർട്ടി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുൻപ് താരം പിന്മാറിയതോടെ തിരിച്ചടിയായത് ബി.ജെ.പിയ്ക്കും സംഘപരിവാറിനും

ബി.ജെ.പിയുടെ തമിഴ് മോഹങ്ങൾക്ക് തിരിച്ചടി…..! സൂപ്പർ താരം രജനികാന്ത് രാഷ്ട്രീയത്തിലേക്കില്ല ; പാർട്ടി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുൻപ് താരം പിന്മാറിയതോടെ തിരിച്ചടിയായത് ബി.ജെ.പിയ്ക്കും സംഘപരിവാറിനും

സ്വന്തം ലേഖകൻ

 

ചെന്നൈ: ബി.ജെ.പിയുടെ തമിഴ് മോഹങ്ങൾക്ക് തിരിച്ചടി. സൂപ്പർ താരം രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല. രാഷ്ട്രീയപാർട്ടി പ്രഖ്യാപനത്തിൽ നിന്നും പിന്മാറിയത് താരം തന്നെയാണ് അറിയച്ചത്.

ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. കടുത്ത നിരാശയോടെയാണ് താനീ തീരുമാനം അറിയിക്കുന്നതെന്നും താരം ആരാധകരോട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറുന്നതെന്നാണ് താരത്തിന്റെ വിശദീകരണം. കടുത്ത രക്തസമ്മർദ്ദത്തെത്തുടർന്ന് ആരോഗ്യനില മോശമായ രജനീകാന്തിനെ ‘അണ്ണാത്തെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രജനീകാന്തിന്റെ പാർട്ടി പ്രഖ്യാപനം ഡിസംബർ 31ന് നടക്കുമെന്നാണ് നേരത്തേ താരം തന്നെ വ്യക്തമാക്കിയത്.

ജനുവരിയിൽ സജീവ പ്രവർത്തനം തുടങ്ങുമെന്നും തമിഴ്‌നാട്ടിൽ അത്ഭുതം സംഭവിക്കുമെന്നും രജനീകാന്ത് പറഞ്ഞിരുന്നു. ആർഎസ്എസ് വഴി ബിജെപി നടത്തിയ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് താരം ഒടുവിൽ രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്.

ഡിഎംകെയുടെ വോട്ടുബാങ്ക് പിളർത്താൻ അടക്കം ഉദ്ദേശിച്ച് ബിജെപി കടുത്ത സമ്മർദ്ദമാണ് രജനീകാന്തിന് മേൽ ചെലുത്തിയത്. എന്നാൽ, ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി പ്രഖ്യാപനത്തിന് രണ്ട് ദിവസം മുൻപ് തീരുമാനത്തിൽ നിന്ന് താരം പിന്മാറുമ്പോൾ, അത് ബിജെപിക്കും സംഘപരിവാറിനും തന്നെയാണ് തിരിച്ചടിയാകുന്നത്.