
സ്വന്തം ലേഖിക
ബെംഗളൂരു: ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയില്‍ ഹാജരായാണ് ജാമ്യം എടുത്തത്.
2014ല്‍ പുറത്തിറങ്ങിയ കൊച്ചടിയാൻ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് കേസ്. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തള്ളിയ ലത, തങ്ങളെ അപമാനിക്കാനും ഉപദ്രവിക്കാനും നല്‍കിയ കേസാണ് ഇതെന്ന് ആരോപിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നെ സംബന്ധിച്ചിടത്തോളം ഇത് പ്രമുഖനായ ഒരു വ്യക്തിയെ അപമാനിക്കുന്നതിനും ഉപദ്രവിക്കുന്നതിനും ചൂഷണം ചെയ്യുന്നതിനുമുള്ള കേസാണ്. സെലിബ്രിറ്റിയായി ഇരിക്കുന്നതിന് നമ്മള്‍ കൊടുക്കുന്ന വിലയാണിത്. വലിയ ഒരു കേസല്ല ഇത്, പക്ഷേ വാര്‍ത്ത വളരെ വലുതായി മാറുന്നു.
ഒരു വഞ്ചനയും ഇല്ല. ഈ പറയുന്ന പണവുമായി എനിക്ക് യാതൊരു ബന്ധവുമില്ല. മീഡിയ വണ്ണും അവരും തമ്മിലുള്ള പ്രശ്‌നമാണിത്. അവര്‍ തമ്മില്‍ പരിഹരിച്ച കേസാണ്അത്. ജാമ്യക്കാരി എന്ന നിലയില്‍ അവര്‍ പണം നല്‍കിയതായി എനിക്ക് ഉറപ്പാണ്. – ലത രജനീകാന്ത് പറഞ്ഞു.
കൊച്ചടിയാൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഡ് ബ്യൂറോ അഡ്വര്‍ടൈസിംഗ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ലതയ്ക്കെതിരെ കേസ് കൊടുത്തത്. സിനിമയുടെ നിര്‍മാതാക്കളാണ് മിഡിയ വണ്ണിന് പത്ത് കോടി രൂപ ഇവര്‍ വായ്പ നല്‍കിയിരുന്നു. ഇതിന് ജാമ്യം നിന്നത് ലത രജനീകാന്ത് ആയിരുന്നു. പണം തിരിച്ചുനല്‍കിയില്ല എന്നാരോപിച്ചാണ് കേസ് കൊടുത്തത്.
നേരത്തെ ലതയ്ക്കെതിരെ ചുമത്തിയ വഞ്ചന കുറ്റം ഉള്‍പ്പടെയുള്ള സുപ്രധാന വകുപ്പുകള്‍ കര്‍ണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ എതിര്‍കക്ഷിയായ ചെന്നൈ ആസ്ഥാനമായുള്ള കമ്പനി ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 10 ന് ലത രജനീകാന്തിനെതിരായ കുറ്റങ്ങള്‍ സുപ്രീം കോടതി പുനഃസ്ഥാപിച്ചു. ഇതോടെയാണ് ബെംഗളൂരുവിലെ ഒന്നാം എസിഎംഎം കോടതിയില്‍ കേസിലെ വിചാരണ ആരംഭിച്ചത്.



