മുണ്ടക്കയം സ്വദേശി ഡോ : രാജൻ എ ജെയെ മിസോറം സംസ്ഥാന സർക്കാർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു; രാജനെ തേടിയെത്തിയത് 25 വർഷമായി മിസോറാമിലെ പിന്നോക്കമേഖലയിൽ നടത്തുന്ന സേവനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ അംഗീകാരം
കോട്ടയം: മിസോറാം സംസ്ഥാന സർക്കാർ ഡോ : രാജൻ എ ജെയെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.
സെപ്റ്റംബർ 24ന് നടന്ന ചടങ്ങിൽ സ്പോർട്സ് ആൻഡ് യൂത്ത് സർവീസസ് ഡിപ്പാർട്ട്മെന്റ് മിനിസ്റ്റർ പുലാൽ രാംസംഗ മാർ ആണ്
കൊളാസിബ് ജില്ലയിലെ സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനായ ഡോ : രാജൻ എ ജെയെ ആദരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിധവകളുടെയും അനാഥരുടെയും വീടുകൾ നന്നാക്കി നൽകുക, ജില്ലാ ജയിലിലെ തടവുകാർക്കായി സംഘടിപ്പിക്കുന്ന ക്ലാസുകളും, സേവന പ്രവർത്തനങ്ങളും, ഗ്രാമപ്രദേശങ്ങളിലെ ജലസംഭരണികളുടെ ശോച്യാവസ്ഥ പരിഹരിക്കൽ,
കോവിഡ് സമയത്ത് കോവിഡ് സെൻ്ററുകളിൽ പോയി രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകുക, ആരോഗ്യപ്രവർത്തകർക്കൊപ്പം നിന്ന് പ്രവർത്തിക്കുക, ജയിലിൽ കഴിയുന്ന തടവുകാർക്കായി ക്ലാസ്സുകൾ സംഘടിപ്പിക്കുക, മ്യാൻമർ, മണ്ണിപ്പൂർ തുടങ്ങിയ കലാപ ബാധിത പ്രദേശങ്ങളിൽ നിന്ന് വന്ന് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളും, മരുന്നുകളും എത്തിച്ചു നൽകുക, തുടങ്ങി നിരവധി സേവന പ്രവർത്തനങ്ങളാണ് മിസോറാമിന്റെ പിന്നോക്ക മേഖലകളിൽ കഴിഞ്ഞ 25 വർഷമായി രാജൻ്റെ നേതൃത്വത്തിലുള്ള സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ NSS യൂണിറ്റ് നടത്തിവരുന്നത്. സ്കൂളിലെ എൻഎസ്എസ് കോർഡിനേറ്റർ കൂടിയാണ് ഡോ. രാജൻ എ ജെ.
കഴിഞ്ഞ വർഷം കൊളാസ്ബി ജില്ലയിൽ ഏറ്റവും കൂടുതൽ രക്തം ദാനം ചെയ്ത സംഘടനയായും സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് മാറി. ഇതിന് ഏറ്റവും കൂടുതൽ ബ്ലഡ് ഡോണേഴ്സിനുള്ള പ്രത്യേക അവാർഡും രാജൻ്റെ നേതൃത്വത്തിലുള്ള എൻഎസ്എസ് യൂണിറ്റിന് ലഭിച്ചു
25 വർഷമായി മിസോറോമിലെ കൊളാസിബ് ജില്ലയിലെ സെൻ്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് രാജൻ. 1160 കുട്ടികൾ പഠിക്കുന്ന സ്കൂളിൽ മുന്നൂറോളം കുട്ടികളാണ് എൻഎസ്എസ് യൂണിറ്റിലുള്ളത്.
മുണ്ടക്കയം വണ്ടൻപതാൽ അരിമറ്റംവയലിൽ വീട്ടിൽ ജോസഫിന്റെ മകനാണ് ഡോ. രാജൻ എ.ജെ. മുണ്ടക്കയം സെൻ്റ് ജോസഫ് സെൻട്രൽ സ്കൂൾ അധ്യാപിക ലിസിയാണ് ഭാര്യ.
മകൻ : അലൻ ബി.ഫാം വിദ്യാർഥിയാണ്.