രാജമ്മയുടെ മോഹങ്ങൾക്ക് അതിരില്ല: 66-ാം വയസ്സിൽ പ്ലസ് വൺ പരീക്ഷയ്ക്ക് 68% മാർക്ക്; പ്ലസ്‌ടൂവിന് ലക്ഷ്യം 80 ശതമാനം:കഠിന പരിശ്രമത്തിലാണ് കോട്ടയം കുമരകം സ്വദേശി രാജമ്മ.

Spread the love

കുമരകം: പ്ലസ് വൺ പരീക്ഷയ്ക്ക് 68% മാർക്ക് വാങ്ങിയ 66 കാരിയായ രാജമ്മ പ്ലസ്‌ടൂവിന് 80% മാർക്ക് എന്ന ലക്ഷ്യത്തോടെ ഉറക്കമിളച്ച് പഠിക്കുകയാണ്. കുമരകം സൗത്ത് പുത്തൻകരിച്ചിറ വാവയുടെ ഭാര്യ പി.ടി രാജമ്മ തന്റെ പഠനവിശേഷങ്ങൾ പങ്കുവച്ചു.

സാക്ഷരതാ മിഷന്റെ കേന്ദ്രത്തിൽ കഴിഞ്ഞദിവസമാണ് രാജമ്മയുടെ പഠനം പൂർത്തിയായത്. വയസ്കരക്കുന്ന് ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ശനിയും ഞായറും പൊതുഅവധി ദിവസങ്ങളിലുമായിരുന്നു ക്ലാസുകൾ.

24 വയസ്സ് മുതലുള്ളവർ അവിടെ പഠിതാക്കളാണ്. ഇവരിൽ ഏറ്റവും പ്രായം കൂടുതൽ രാജമ്മയ്ക്കാണ്. കോട്ടയം സെൻ്ററിൽ മാത്രം 123 വിദ്യാർഥികളാണുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടൻപാട്ട് കലാകാരി കൂടിയായ രാജമ്മ തൊഴിലുറപ്പു വിശ്രമവേളകൾ ആനന്ദകരമാക്കാൻ പാട്ടുപാടുന്നതിന്

നേതൃത്വം നൽകുന്നുണ്ട്. അഞ്ചാം ക്ലാസിൽ പഠനം അവസാനിപ്പിച്ച രാജമ്മ 61 -ാം വയസ്സിലാണ് 10-ാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചത്. ഭർത്താവ് വാവയും മകനായ അഭിലാഷും പഠനത്തിനു പൂർണ പിന്തുണയുമായി കൂടെയുണ്ട്.