
കൊച്ചി: കേരളത്തെ നടുക്കിയ ഉത്ര വധക്കേസ് ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റർ നടി മഞ്ജു വാര്യർ പ്രകാശനം ചെയ്തു.
‘രാജകുമാരി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ മഞ്ജു വാര്യരുടെ ഔദ്യോഗിക പേജിലൂടെയാണ് പുറത്തിറക്കിയത്. ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ലക്ഷ്യമിടുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
നവാഗതനായ ഉണ്ണിദാസ് കൂടത്തില്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫറാസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ്, ഫയാസ് മുഹമ്മദ് എന്നിവർ ചേർന്നാണ്. നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് നിർമ്മാണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവാഗത സംവിധായകൻ ഉണ്ണിദാസ് കൂടത്തലിന്റെ വാക്കുകളില്‍, കേരള സമൂഹത്തെ ഞെട്ടിച്ച യഥാർത്ഥ സംഭവമാണ് ചിത്രത്തിന് പ്രചോദനമായത്.
കൊല്ലം അഞ്ചലില്‍ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ വികലാംഗയും ഒരു വയസ്സുള്ള മകന്റെ അമ്മയുമായിരുന്ന ഉത്രയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ പിന്നീട് പുറത്തുവരികയായിരുന്നു.
ഭർത്താവിന്റെ ആസൂത്രിതമായ കൊലപാതകമായിരുന്നെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്ക് ശിക്ഷ ലഭിക്കുകയും ചെയ്തു. ഈ സംഭവം തന്നെയാണ് ‘രാജകുമാരി’യിലൂടെ ചർച്ചയാകുന്നത്.




