
കണ്ണൂർ : കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എകെ രൈരു ഗോപാല്‍ (80) അന്തരിച്ചു. രോഗികളില്‍ നിന്ന് രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയായിരുന്നു ഡോക്ടര്‍ സേവനം ചെയ്തിരുന്നത്.ഡോക്ടറുടെ സംസ്കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും.
അരനൂറ്റാണ്ടോളം രോഗികളില്‍ നിന്ന് രണ്ടുരൂപ മാത്രം വാങ്ങി അവരെ ചികിൽസിച്ച ജനങ്ങളുടെ സേവകനായിരുന്നു ഈ ഡോക്ടർ. . നിര്‍ധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വളരെ പാവപ്പെട്ട രോഗികള്‍ക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നല്‍കിയിരുന്നു.
അച്ഛൻ: പരേതനായ ഡോ. എജി. നമ്ബ്യാര്‍. അമ്മ: പരേതയായ എകെ ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പിഒ ശകുന്തള. മക്കള്‍: ഡോ. ബാലഗോപാല്‍, വിദ്യ. മരുമക്കള്‍: ഡോ. തുഷാരാ ബാലഗോപാല്‍, ഭാരത് മോഹൻ എന്നിവരാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group