മഴക്കാലത്ത് വീട്ടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടോ? സിമ്പിളായി അകറ്റാം, ഇത്രമാത്രം ചെയ്താല്‍ മതി…

Spread the love

കോട്ടയം: മഴക്കാലമായാല്‍ പല ആളുകളും നേരിടുന്ന പ്രശ്നം വീടുകളിലെ ദുർഗന്ധം തന്നെയായിരിക്കും. ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ വീട്ടിലെ ദുർഗന്ധം അകറ്റാൻ കഴിയും.

video
play-sharp-fill

നനഞ്ഞ തുണികള്‍ മുറിയില്‍ ഉണക്കാൻ ഇടുന്നതാണ് ദുർഗന്ധം വരാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഈ ശീലം മാറ്റണം. ഇതുമൂലം വീടിനകത്ത് ദുർഗന്ധം മാത്രമല്ല ഈർപ്പവും ഉണ്ടാകും. ഇതിലെ ഫംഗസുകളും അലർജി അടക്കമുള്ള പ്രശ്നങ്ങളും എത്തും. അതിനാല്‍ ഈ ശീലം ഒഴിവാക്കുക.

മഴക്കാലമായാല്‍ പാമ്ബ് അടക്കമുള്ള ഇഴ ജന്തുക്കള്‍ വീട്ടിലെത്താൻ സാദ്ധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ ജനലുകള്‍ തുറന്നിടാൻ ആളുകള്‍ക്ക് പേടിയാണ്. ഇതും വീടിനുള്ളില്‍ ദുർഗന്ധമുണ്ടാകാനുള്ള കാരണമാണ്. അകത്തളത്തില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്രിഡ്ജ് ഇടയ്ക്കിടെ നന്നായി ക്ലീൻ ചെയ്യണം. അടുക്കള വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണ അവശിഷ്ടങ്ങള്‍ വലിച്ചെറിയരുത്. നിലം ഡെറ്റോളോ അല്ലെങ്കില്‍ എന്തെങ്കിലും ലോഷനോ ഉപയോഗിച്ച്‌ തുടയ്ക്കുക. ഫാൻ ഇട്ട് നിലം നന്നായി ഉണങ്ങാൻ അനുവദിക്കുക.

അണുക്കളെയും ദുർഗന്ധത്തെയുമൊക്കെ അകറ്റാൻ വിനാഗിരി സഹായിക്കും. ടോയ്ലറ്റ് ക്ലീൻ ചെയ്യുമ്പോള്‍ അല്‍പം വിനാഗിരി കൂടി ചേർക്കുക. ഒരു കപ്പ് വിനാഗിരിയെടുത്ത് തുറന്നുവയ്ക്കുന്നത് ദുർഗന്ധം അകറ്റാൻ സഹായിക്കും.

നനഞ്ഞ ഷൂ, നനഞ്ഞ ചവിട്ടിയൊക്കെ ദുർഗന്ധം വരാൻ ഇടയാക്കും. മഴക്കാലത്ത് എളുപ്പം ഉണങ്ങുന്ന ചവിട്ടികള്‍ വേണം ഉപയോഗിക്കാൻ. കഴിവതും ഷൂവിന് പകരം ചെരുപ്പ് ധരിക്കാം. കർപ്പൂരം കത്തിച്ചുവയ്ക്കുന്നതും ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.