
മഴക്കാലത്ത് കൊതുക് ശല്യം രൂക്ഷമായോ..? എങ്കിൽ എളുപ്പത്തില്‍ അകറ്റാം ഈ വഴികളിലൂടെ
കൊച്ചി: മഴക്കാലമായാല്‍ നേരിടുന്ന പലവിധ പ്രശ്‌നങ്ങളില്‍ പ്രധാനപ്പെട്ടതാണ് കൊതുക് ശല്യം.
കൊതുകിന്റെ ഉപദ്രവം കാരണം ഉണ്ടാകുന്നത് മാരകമായ പല രോഗങ്ങളുമാണ്.
അതുകൊണ്ട് തന്നെ വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ് കൊതുക് ശല്യം. മഴക്കാലമായാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുട്ടയിട്ട് കൊതുകുകള്‍ പെരുകുന്നതാണ് പല രോഗങ്ങള്‍ക്കും കാരണം.
കൊതുകിനെ തുരത്താന്‍ ആദ്യമായി ചെയ്യേണ്ടത് ഇത്തരത്തില്‍ മുട്ടയിട്ട് പെരുകാന്‍ ഉള്ള സാഹചര്യം ഒഴിവാക്കുകയെന്നതാണ്. വീടിന് സമീപം കെട്ടിക്കിടക്കുന്ന വെള്ളം വലിയ ആപത്താണ്. കൊതുകിനെ തുരത്താന്‍ വീട്ടില്‍ തന്നെ ചെയ്ത് നോക്കാവുന്ന ചില കാര്യങ്ങളുണ്ട്. കൊതുകിന് ഉറവിടമായി മാറുന്ന സെപ്റ്റിക് ടാങ്കുകളും ജലസംഭരണികളും നന്നായി മൂടി വയ്ക്കുകയാണ് ആദ്യം വേണ്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടിവെള്ളമായോ കുളിക്കാനോ ഉപയോഗിക്കാത്ത ജലശേഖരങ്ങളില്‍ ഒഴിവാക്കുക. ഇതിനായി മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വയെ നശിപ്പിക്കാന്‍ മണ്ണെണ്ണയോ മറ്റ് രാസ ലായനികളോ ഒഴിച്ച് കൊടുക്കാം. പച്ചക്കര്‍പ്പൂരം വീടിനുള്ളില്‍ കത്തിച്ച് വയ്ക്കുന്നതിലൂടെയും കൊതുകിനെ അകറ്റാന്‍ കഴിയും.
കൊതുകു വലകളുടെ ഉപയോഗത്തിലൂടെയും കൊതുകകളെ തുരത്താം. കൊതുക് വല ഉപയോഗിച്ച് വാതിലുകളും ജനലുകളും മൂടുക. ജനലുകളും വാതിലുകളും സന്ധ്യക്ക് മുൻപ് അടച്ച് അവ കൊതുകുവല കൊണ്ട് മൂടുന്നതിലൂടെ കൊതുക് വീടിനുള്ളില്‍ പ്രവേശിക്കുന്നത് തടയാം.
കൊതുകിനെ തുരത്താനുള്ള മറ്റൊരു മാര്‍ഗമാണ് വെളുത്തുള്ളി. കൊതുകിനെ തുരത്താന്‍ വെളുത്തുള്ളി ചതച്ചതിന് ശേഷം വെള്ളത്തിലിട്ട് ചൂടാക്കുക. ഇതിന് ശേഷം മുറിയില്‍ തളിച്ചാല്‍ കൊതുകിനെ അകറ്റാം. അതുപോലെ തന്നെ ഗ്രാമ്പ്, നാരങ്ങ എന്നിവയുടെ മണവും കൊതുകിന് അലോസരമുണ്ടാക്കും.
നാരങ്ങയും ഗ്രാമ്പുവും കറുവപ്പട്ടയും വെള്ളത്തിലിട്ട് ചൂടാക്കിയ ശേഷം മുറിയില്‍ സ്‌പ്രേ ചെയ്യുന്നതും കൊതുകിനെ അകറ്റും. വേപ്പില കൊണ്ടുള്ള എണ്ണ ശരീരത്തില്‍ പുരട്ടിയാല്‍ കൊതുക് കടിയില്‍ നിന്ന് രക്ഷപ്പെടാം.