
തേരട്ടയെന്നും അട്ടയെന്നുമൊക്കെ അറിയപ്പെടുന്ന ജീവിയുടെ ശല്യം മഴക്കാലത്ത് കൂടുതലായി കണ്ടുവരുന്നു.
കൃഷിയിടത്തിലും മുറ്റത്തും എന്തിന് വീട്ടില്‍വരെ ഇവയെത്താറുണ്ട്.
കൊച്ചുകുട്ടികളൊക്കെയുള്ള വീടുകളാണെങ്കില്‍ തേരട്ടയെ അവർ കൈകൊണ്ടെടുക്കാനും വായില്‍ വയ്ക്കാനുമൊക്കെ സാദ്ധ്യതുണ്ട്. അതിനാല്‍ത്തന്നെ ഇവയെ തുരത്തേണ്ടത് അത്യാവശ്യമാണ്. അതിന് ചില പൊടിക്കൈകളുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ലിറ്റർ പച്ചവെള്ളത്തില്‍ അഞ്ച് മില്ലിലിറ്റർ വേപ്പെണ്ണ ഒഴിച്ചുകൊടുക്കുക (കൃഷിയാവശ്യത്തിനായി ഉപയോഗിക്കുന്ന വേപ്പെണ്ണ വേണം എടുക്കാൻ). ശേഷം നന്നായി യോജിപ്പിക്കുക. ഇതിലേക്ക് കുറച്ച് വിനാഗിരിയും ചേർത്തുകൊടുക്കുക. നന്നായി യോജിപ്പിച്ച ശേഷം സ്‌പ്രേ ബോട്ടിലില്‍ നിറച്ചുകൊടുക്കുക. ഇനി അട്ടയെ കാണുന്ന കൃഷിയിടത്തിലോ, മുറ്റത്തോ ഈ ദ്രാവകം തളിച്ചുകൊടുക്കുക.
രണ്ട് ദിവസം തുടർച്ചയായി ചെയ്യണം. അപ്പോള്‍ ഇവയുടെ ശല്യം മാറുമെന്നാണ് ചില കർഷകർ അഭിപ്രായപ്പെടുന്നത്. മുറ്റത്തുനിന്നും മറ്റുമാണ് അട്ടകള്‍ വീട്ടിലേക്ക് വരുന്നത്. മുറ്റത്തുനിന്നും പറമ്ബില്‍ നിന്നും ഇവയെ തുരത്തിയാല്‍ വീടിനകത്തേക്ക് കടക്കുമെന്ന പേടിയും വേണ്ട.




