
തിരുവനന്തപുരം:അത്തം വെളുത്താൽ ഓണം കറുക്കുമെന്നാണ് ചൊല്ല്. എന്നാൽ ഇത്തവണ ഓണം കറുക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്.സംസ്ഥാനത്ത് ഈ ആഴ്ച കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
സെപ്റ്റംബർ 3, 4 തീയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.സെപ്റ്റംബർ 3ന് തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൊട്ടടുത്ത ദിവസമായ സെപ്റ്റംബർ 4ന് തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലും സമാനമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സാധാരണയായി 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് ശക്തമായ മഴ എന്ന് വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് ന്യൂനമർദ്ദത്തെ തുടർന്ന് പല ജില്ലകളിലും അതിതീവ്രമായ മഴ ലഭിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രത്യേകിച്ച് വടക്കൻ ജില്ലകളിലാണ് കാലവർഷം ശക്തമായി അനുഭവപ്പെട്ടത്. ഓണത്തോടനുബന്ധിച്ച് യാത്ര ചെയ്യുന്നവരും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.