
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. ഇന്നും 26 -ാം തിയതിയും വിവിധ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.
26 ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ ജാഗ്രത. ഇതിനൊപ്പം 3 ദിവസം ഇടിമിന്നൽ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും നാളെയും 26 നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഇടിമിന്നൽ ജാഗ്രതാ നിർദേശം
കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 22/09/2025, 23/09/2025 & 26/09/2025 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കള്ളക്കടൽ ജാഗ്രതാ നിർദേശം
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് (22/09/2025) വൈകുന്നേരം 05.30 മുതൽ 23/09/2025 രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും;
കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ ഇന്ന് (22/09/2025) വൈകുന്നേരം 05.30 മുതൽ 24/09/2025 പകൽ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.