
സ്വന്തം ലേഖിക
കല്‍പ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ റസിഡന്‍ഷ്യല്‍ വിദ്യാലയങ്ങള്‍ ഒഴികെയുള്ള പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് (അംഗന്‍വാടി ഉള്‍പ്പെടെ ) വെള്ളിയാഴ്ച ( ജൂലൈ 15) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
വടക്കന്‍ കേരളത്തില്‍ മഴയിലും കാറ്റിലും കനത്ത നാശ നഷ്ടമാണുണ്ടായത്. വയനാട്, കോഴിക്കോട്,പാലക്കാട്, പാലക്കാട് ജില്ലകളില്‍ നിരവധി വീടുകള്‍ക്ക് കേടുപറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്. മരം കടപുഴകി വീണ് പുല്‍പ്പള്ളിയിലെ പൊലീസ് കോട്ടേഴ്സ് ഭാഗികമായി തകര്‍ന്നു. സമീപത്തെ സ്റ്റേഷന്‍ മതിലും തകര്‍ന്നിട്ടുണ്ട്. വയനാട് മുട്ടില്‍ വിവേകാനന്ദ റോഡില്‍ ഇടപെട്ടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന ബസിനു മുകളിലേക്ക് മരം വീണു. ആര്‍ക്കും പരിക്കില്ല.