അതിശക്തമായ മഴ: സംസ്ഥാനത്ത് ഇന്ന് അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Spread the love

രുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശകതമായ മഴ തുടരും. അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.

കാസർകോട്, കോഴിക്കോട്, വയനാട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് അവധി.

കാസർകോട്, വയനാട്, തൃശൂർ ജില്ലകളിലെ പ്രൊഫഷണൽ സ്ഥാപനങ്ങളുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. കോഴിക്കോട് സ്കൂളുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കാണ് അവധി. കണ്ണൂർ ജില്ലയിലെ സ്കൂൾ, മതപഠന സ്ഥാപനങ്ങൾ ട്യൂഷൻ സെന്റർ എന്നിവയ്ക്കും നാളെ അവധിയായിരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ മുന്നറിയിപ്പിന്റെ ഭാഗമായി നാല് ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കാസർകോട് ,കണ്ണൂർ,വയനാട്,കോഴിക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്.

ആറ് ജില്ലകളില്‍ യെല്ലോ അലർട്ടുമുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ,ഇടുക്കി, എറണാകുളം,ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരളത്തില്‍ ഞായറാഴ്ച വരെ ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര,തീരദേശമേഖയിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.അതേസമയം, കേരളതീരത്ത് മത്സ്യബന്ധനത്തിന് 20 വരെ വിലക്കേർപ്പെടുത്തി.