സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മണിമല, അച്ചൻകോവില്‍ നദികളിൽ ഓറഞ്ച് അലർട്ട്; നദി തീരത്തുള്ളവര്‍ക്ക് മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തില്‍ നദി തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം.

video
play-sharp-fill

വിവിധ നദികളില്‍ ഓറഞ്ച് – മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചു.

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടർന്ന് പ്രളയ സാധ്യത മുന്നറിയിപ്പിന്‍റെ ഭാഗമായാണ് ഓറഞ്ച് – മഞ്ഞ അലർട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ടയില്‍ മണിമല, അച്ചൻകോവില്‍ നദികളിലാണ് സംസ്ഥാനത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്തെ വാമനപുരം, കൊല്ലത്തെ പള്ളിക്കല്‍, പത്തനംതിട്ടയില്‍ പമ്പ, കാസർഗോഡ് ജില്ലയിലെ മൊഗ്രാല്‍, ഉപ്പള തുടങ്ങിയ നദികളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.

ഓറഞ്ച് അലർട്ട്

പത്തനംതിട്ട : മണിമല (തോണ്ട്ര സ്റ്റേഷൻ), അച്ചൻകോവില്‍ (കോന്നി GD & കല്ലേലി സ്റ്റേഷൻ), അച്ചൻകോവില്‍ (തുമ്പമണ്‍ സ്റ്റേഷൻ- CWC)

മഞ്ഞ അലർട്ട്

തിരുവനന്തപുരം: വാമനപുരം (മൈലാമ്മൂട് സ്റ്റേഷൻ)

കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷൻ)

ആലപ്പുഴ: അച്ചൻകോവില്‍ (നാലുകെട്ടുകവല സ്റ്റേഷൻ)

പത്തനംതിട്ട : പമ്പ (ആറന്മുള സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ-CWC), പമ്പ (മടമണ്‍ സ്റ്റേഷൻ-CWC)

കാസർഗോഡ്: മൊഗ്രാല്‍ (മധുർ സ്റ്റേഷൻ), ഉപ്പള (ഉപ്പള സ്റ്റേഷൻ)