play-sharp-fill
കനത്ത മഴയില്‍ മരം വീണ് പൊലീസ് സ്റ്റേഷന്റെ പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടം ഭാഗികമായി തകര്‍ന്നു; കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ഷെഡ്ഡും തൊട്ടടുത്ത ചിമ്മിനിയുമാണ് തകര്‍ന്നത്

കനത്ത മഴയില്‍ മരം വീണ് പൊലീസ് സ്റ്റേഷന്റെ പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടം ഭാഗികമായി തകര്‍ന്നു; കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ഷെഡ്ഡും തൊട്ടടുത്ത ചിമ്മിനിയുമാണ് തകര്‍ന്നത്

സ്വന്തം ലേഖകൻ

ചാലക്കുടി: കനത്ത മഴയില്‍ മരം വീണ് കൊരട്ടി പൊലീസ് സ്റ്റേഷന്റെ പഴയ ക്വാര്‍ട്ടേഴ്‌സ് കെട്ടിടം ഭാഗികമായി തകര്‍ന്നു.

കെട്ടിടത്തിന്റെ പിന്‍ഭാഗത്തെ ഷെഡ്ഡും തൊട്ടടുത്ത ചിമ്മിനിയുമാണ് തകര്‍ന്നത്. ഇലക്‌ട്രിക് ലൈനില്‍ വീണതിനാല്‍ മണിക്കൂറുകളോളം സ്‌റ്റേഷനില്‍ വൈദ്യുതി ബന്ധവും നിലച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ഉദ്യോഗസ്ഥര്‍ വിശ്രമിക്കുന്നതിനാണ് ഈ കെട്ടിടം ഉപയോഗിക്കുന്നത്. വൈഗൈ ത്രെഡ്‌സ് കമ്ബനി പറമ്പിനോട് ചേര്‍ന്നുള്ള മരമാണ് വീണത്. കമ്പനി പറമ്പിലും ഇത്തരം നിരവധി മരങ്ങള്‍ നില്‍ക്കുന്നുണ്ട്.

പ്രവര്‍ത്തനം നിലച്ച്‌ വര്‍ഷങ്ങളായ വൈഗൈ ത്രെഡ്‌സ് കമ്പനിയുടെ ഭൂമി കൈമാറുന്നത് സംബന്ധിച്ച കേസ് കര്‍ണ്ണാടക കോടതിയില്‍ നടക്കുന്നുണ്ട്.

ഇക്കാരണത്താല്‍ പറമ്പിലെ മരം മുറിക്കുന്നതിന് ആര്‍ക്കും അധികാരവുമില്ല. മുന്‍പും മരങ്ങള്‍ വീണ് പൊലീസ് ക്വാര്‍ട്ടേഴ്‌സിന് കേടുപാടുണ്ടായിട്ടുണ്ട്.