play-sharp-fill
വള്ളത്തി നിന്നു വീണ് യുവാവിനെ പാടശേഖരത്തിൽ കാണാതായി

വള്ളത്തി നിന്നു വീണ് യുവാവിനെ പാടശേഖരത്തിൽ കാണാതായി

സ്വന്തം ലേഖകൻ
അയ്മനം: മോട്ടോർ ഘടിപ്പിച്ച വള്ളത്തിൽ പാടശേഖരത്തിലൂടെ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ വെള്ളക്കെട്ടിൽ വീണ് കാണാതായി. അയ്മനം ഒളേക്കരിയിൽ പതിനെട്ടിൽച്ചിറയിൽ സജിയെയാണ് (42) കാണാതായത്. ഇയാൾക്കായി പൊലീസും അഗ്നിശമനസേനയും ചേർന്ന് പാടശേഖരത്തിലെ വെള്ളക്കെട്ടിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ അയ്മനം ഒളേക്കരി പാടശേഖരത്തിലാണ് അപകടം. രണ്ടാൾതാഴ്ചയുണ്ട്. ഇവിടെ സജിയും മരുമകനും കൂടി എൻജിൻ ഘടിപ്പിച്ച വള്ളത്തിൽ ഇതുവഴി യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഒളേക്കരി പാടത്തിനു നടുവിലെത്തിയപ്പോൾ സജിയെ വള്ളത്തിൽ നിന്നും കാണാതായി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഇവർ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കുന്നതിനായാണ് വള്ളത്തിൽ പോയത്. വള്ളം ഓടിച്ചിരുന്നത് മരുമകനായിരുന്നു. സജിയെ കാണാതെ വന്നതോടെ ഇയാൾ വിവരം വെസ്റ്റ് പൊലീസിൽ അറിയിച്ചു. വെസ്റ്റ് എസ്.ഐ എം.ജെ അരുണും, അഗ്‌നി രക്ഷാ സേനാംഗങ്ങളും സ്ഥലത്ത് എത്തി തിരച്ചിൽ ആരംഭിച്ചു. രാത്രിയായതോടെ തിരച്ചിൽ നിർത്തി വച്ചു. ഞായറാഴ്ച രാവിലെ പുനരാരംഭിക്കുമെന്നു അധികൃതർ അറിയിച്ചു.