
സ്വന്തം ലേഖകൻ
തിരുവല്ല: പുലർച്ചയോടെ മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചെത്തി. തിരുവല്ല എം.സി റോഡിൽ വെള്ളം കയറി. തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയിൽ മണ്ണടിപറമ്പ് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്. .
റോഡിന്റെ 200 മീറ്ററോളം ഭാഗത്താണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. റോഡിന് കുറുകെ ശക്തമായ ഒഴുക്ക് രൂപപ്പെട്ടിട്ടുണ്ട്. ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത രീതിയിൽ വെള്ളം ഉയരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളക്കെട്ടിൽ അകപ്പെട്ട് എൻജിൻ ഓഫ് ആയി പോകുന്ന വാഹനങ്ങൾ സമീപവാസികൾ ചേർന്ന് കരക്ക് എത്തിക്കുകയാണ്. വെള്ളക്കെട്ടിനെ തുടർന്ന് റോഡിന്റെ ഇരുദിക്കുകളിലുമായി വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. വെള്ളം ഇനിയും ഉയർന്നാൽ ഗതാഗതം പൂർണമായി തടസപ്പെടുന്ന സ്ഥിതിയാണുള്ളത്.