play-sharp-fill
സംസ്ഥാനത്ത് ചൂട് കനക്കും…! വരും ദിവസങ്ങളിൽ മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും; ജല വിനിയോഗത്തിൽ കടുത്ത നിയന്ത്രണം വേണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കനക്കും…! വരും ദിവസങ്ങളിൽ മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകും; ജല വിനിയോഗത്തിൽ കടുത്ത നിയന്ത്രണം വേണമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

കോഴിക്കോട്: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ചൂട് കനക്കും.
ഇതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി സിഡബ്ല്യുആർഡിഎമ്മിലെ ശാസ്ത്രജ്ഞർ.

വരും ദിവസങ്ങളിൽ മഴ കിട്ടിയില്ലെങ്കിൽ അന്തരീക്ഷ ബാഷ്പീകരണം കൂടുകയും ജല സ്രോതസ്സുകളിലെ ജലനിരപ്പ് വലിയ തോതിൽ കുറയുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പല ജില്ലകളിലും ഭൂഗർഭ ജലത്തിൻറെ അളവും കുറഞ്ഞിട്ടുണ്ട്. കാസർക്കോട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ ജില്ലകളിൽ ഭൂഗർഭ ജലനിരപ്പ് ഏറെ താഴ്ന്ന നിലയിലാണ്. ഈ പ്രദേശങ്ങൾ ക്രിട്ടക്കൽ മേഖലയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ജല വിനിയോഗത്തിൽ കടുത്ത നിയന്ത്രണം വേണ്ടി വരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്.