കാലവര്‍ഷക്കെടുതി; ശക്തമായ കാറ്റിലും മഴയിലും കെഎസ്‌ഇബിക്ക് വൻനാശനഷ്ടം; തകര്‍ന്നത് പതിനായിരത്തിലധികം ഇലക്‌ട്രിക് പോസ്റ്റുകള്‍; 120 കോടി രൂപയുടെ നഷ്ടം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ കാറ്റിലും മഴയിലും കെഎസ്‌ഇബിക്ക് വൻനാശനഷ്ടം.

നിലവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2190 ഹൈടെൻഷൻ പോസ്റ്റുകളും, 16,366 ലോ ടെൻഷൻ പോസ്റ്റുകളും തകർന്നതായി കെഎസ്‌ഇബി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2345 സ്ഥലങ്ങളില്‍ ഹൈ ടെൻഷൻ ലൈനുകളും 45,459 സ്ഥലങ്ങളില്‍ ലോടെൻഷൻ ലൈനുകളും പൊട്ടി വീണു. വിതരണമേഖലയില്‍ ഏകദേശം 120 കോടി 81 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

57,33,195 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി തകരാർ സംഭവിച്ചു. ഇതിനോടകം 54,56,524 ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിച്ച്‌ നല്‍കാനായി.