
സ്വന്തം ലേഖകൻ
തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ എല്ലാ ജില്ലകളിലെയും കളക്ടർമാരും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.
മഴശക്തമായതോടെ കോട്ടയത്തെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപൊക്ക ഭീഷണി നേരിടുന്നുണ്ട്. മലയോരമേഖലകളായ കൂട്ടിക്കൽ, കൊക്കയാറുമെല്ലാം ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളായതിനാൽഅതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഒക്ടോബർ മാസത്തിലാണ് കൂട്ടിക്കൽ, തൊട്ടടുത്ത ഇടുക്കി ജില്ലയിലെ കൊക്കയാർ എന്നീ പഞ്ചായത്തുകളിൽ ഉരുൾ പൊട്ടലിൽ നാശനഷ്ടങ്ങൾ ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മഴക്കെടുതികൾ നേരിടുന്നതിനായി റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന വകുപ്പ്, അഗ്നിരക്ഷാ സേന, ഫിഷറീസ് വകുപ്പ്, തീരദേശ പോലീസ്, ജലസേചന വകുപ്പ്, വൈദ്യുത വകുപ്പ് തുടങ്ങിയവർക്കുള്ള പ്രത്യേക നിർദേശവും പുറപ്പെടുവിച്ചു.