മഴക്കെടുതികൾക്കിടയിൽ കേരളത്തിന് ആഘോഷമില്ലാതെ ഓണം: തേർഡ് ഐ ന്യൂസ് ലൈവിന്റെ ഓണാശംസകൾ
പെരുമഴയിൽ മുങ്ങി നിവർന്നെങ്കിലും മലയാളികളുടെ ദേശീയ ഉത്സവമായ ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. വറുതികൾക്കിടയിലും പ്രതീക്ഷയുടെ പുതുപുലരി സമ്മാനിക്കുന്ന തിരുവോണമാണ് ഇന്ന്. ഓണത്തിന്റെ പുത്തൻ പ്രതീക്ഷകളും, നാമ്പിടുന്ന പുതിയ സ്വപ്‌നങ്ങളുമായി മലയാളി ഇന്ന് ഓണം ആഘോഷിക്കുന്നു. പ്രളയക്കെടുതിയിൽ ആഘോഷങ്ങൾ പൂർണമായും ഒഴിവാക്കിയെങ്കിലും വീടുകളുടെ അകത്തളങ്ങളിൽ ഇന്ന് ഓണം ഒതുങ്ങുന്നു. സദ്യയും ഊഞ്ഞാലാട്ടവുമായി മലയാളി ചെറുതെങ്കിലും തിരുവോണം കൊണ്ടാടുന്നു. ലോകത്തെമ്പാടുമുള്ള എല്ലാ മലയാളികൾക്കും തേർഡ് ഐ ന്യൂസ് ലൈവിന്റെ മാന്യ വായനക്കാർക്കും ആഘോഷങ്ങളില്ലാത്ത ഓണാശംസകൾ..
തേർഡ് ഐ ന്യൂസ് ലൈവ്
ടീം എഡിറ്റോറിയൽ
Third Eye News Live
0