play-sharp-fill
പിടിവിട്ട് ഇടിവെട്ടി മഴ: തുടർച്ചയായ നാലാം ദിവസവും പെരുമഴ തന്നെ: ജില്ലയിൽ 86 പേർ ദുരിതാശ്വാസ ക്യാമ്പിൽ: തിങ്കളും ചൊവ്വയും ജില്ലയിൽ യെല്ലോ അലേർട്ട്

പിടിവിട്ട് ഇടിവെട്ടി മഴ: തുടർച്ചയായ നാലാം ദിവസവും പെരുമഴ തന്നെ: ജില്ലയിൽ 86 പേർ ദുരിതാശ്വാസ ക്യാമ്പിൽ: തിങ്കളും ചൊവ്വയും ജില്ലയിൽ യെല്ലോ അലേർട്ട്

സ്വന്തം ലേഖകൻ

കോട്ടയം : നാലു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പടിഞ്ഞാറൻ മേഖലയിൽ വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഇവിടെ നിരവധി വീടുകളാണ് വെള്ളപ്പൊക്ക ഭീതിയിൽ കഴിയുന്നത്. ഇതിനിടെ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
ജില്ലയിൽ 19 കുടുംബങ്ങളിലെ 86 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ നിർമിതി കോളനി ഹാൾ, കോട്ടയം വില്ലേജിൽ കാരാപ്പുഴ എച്ച്.എസ്.എസ്,  പെരുമ്പായിക്കാട് വില്ലേജിൽ സംക്രാന്തി എസ്.എൻ.എൽ.പി.എസ്,  പള്ളിപ്പുറം സെന്റ് മേരീസ് യാക്കോബായ പള്ളി ഹാൾ, വിജയപുരം വില്ലേജിൽ പാറമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. കാരാപ്പുഴ എച്ച്.എസ്.എസിലാണ്  ഏറ്റവുമൊടുവിൽ ക്യാമ്പ് തുറന്നത്. ഒരു കുടുംബത്തിലെ നാലു പേരാണ് ഇവിടെയുള്ളത്.
കേന്ദ്ര കാലാവസ്ഥാ വകുപ്പ് തിങ്കളും ചൊവ്വയും യെലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലും കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ വെള്ളം കയറിയ മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.


അടിന്തര സാഹചര്യം ഉണ്ടാകുന്ന പക്ഷം നേരിടുന്നതിന് മുൻകരുതൽ സ്വീകരിക്കാൻ തഹസിൽദാർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ജില്ലാ കളക്ടർ പി.കെ. സുധീർ ബാബു നിർദേശം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളക്ട്രേറ്റിലും താലൂക്ക് കേന്ദ്രങ്ങളിലും 24 മണിക്കൂറും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അവശ്യ ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുകളുമായി ബന്ധപ്പെടാം. ഫോൺ നമ്പരുകൾ-കളക്ട്രേറ്റ്  കൺട്രോൾ റൂം –0481 2304800, 9446562236, കോട്ടയം താലൂക്ക് –0481 2568007, ചങ്ങനാശേരി –04812420037, മീനച്ചിൽ-048222 12325, വൈക്കം –04829231331, കാഞ്ഞിരപ്പള്ളി –04828 202331.