കേരളത്തിൽ വീണ്ടും ശക്തമായ മഴ; കാറ്റിനും സാധ്യത; 2 ജില്ലകളിൽ യെലോ അലർട്ട്

Spread the love

തിരുവനന്തപുരം: ഒരു ഇടവേളക്ക് ശേഷം മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മഴ തുടരും. ഇന്നും 9നും കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

video
play-sharp-fill

കണ്ണൂർ, കാസർകോട് ജില്ലകളിലെ തീരങ്ങളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്നു വരെ) നാളെ രാത്രി 8.30 വരെ 3 മീറ്റർ മുതൽ 3.1 മീറ്റർ വരെ ഉയരമുള്ള തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മീൻപിടിത്തിനു വിലക്കില്ല..

മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും അധികൃതർ നിർദ്ദേശിക്കുന്നു. ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾക്കായി ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുക. മഴക്കാലം സാധാരണമാണെങ്കിലും, ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group