സംസ്ഥാനത്തെ അതിശക്തമായ മഴയ്ക്ക് ഇന്ന് ശമനമുണ്ടായേക്കും ; സാധാരണ ഗതിയിലുള്ള മഴ തുടരും : രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
സ്വന്തം ലേഖകൻ
തിരുവനനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന അതിശക്തമായ മഴയ്ക്ക് ഇന്നു ശമനമുണ്ടായേക്കുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം സാധാരണ ഗതിയിലുള്ള മഴ വരും ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
സംസ്ഥാനത്ത് കണ്ണൂർ, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ ഇന്നും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയോര മേഖലയിൽ ജാഗ്രത തുടരണമെന്നു ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. മഴയുടെയും കാറ്റിന്റെയും പശ്ചാത്തലത്തൽി മലയോര മേഖലയിൽ രാത്രിയാത്രാ നിരോധനം തുടരും.
ആഗസ്റ്റ് 12 വരെ കടലിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മത്സ്യബന്ധനം പുനരാരംഭിക്കുന്നത് വീണ്ടും നീട്ടിയിട്ടുണ്ട്. .