കോവിഡ് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണം; ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല; ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കനത്ത മഴകെടുതിയുടെ സഹചര്യത്തിൽ പ്രശ്‌നബാധിത പ്രദേശങ്ങളിൽ ഉള്ളവർക്കായി ദുരിതാശ്വാസക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യാമ്പുകൾ കോവിഡ് മാനദണ്ഡമനുസരിച്ച് പ്രവർത്തിക്കാൻ ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോവിഡ് കുറഞ്ഞു വരുന്ന സാഹചര്യത്തിൽ ആവശ്യമായ ശാരീരിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും ക്യാമ്പുകളിൽ കഴിയുന്നവർ തയ്യാറാകണം. ക്യാമ്പുകളിൽ ആളുകൾ കൂട്ടംകൂടി ഇടപഴകാൻ പാടുള്ളതല്ല. ഒരു ക്യാമ്പിൽ എത്ര ആളുകളെ ഉൾക്കൊള്ളാൻ കഴിയുമെന്ന് തിട്ടപ്പെടുത്തണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ ആളുകളെ താമസിപ്പിക്കേണ്ടി വന്നാൽ ക്യാമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാം എന്നും കലക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചിട്ടുണ്ട്.