വടക്കേമല ദുരന്തഭൂമിയായി മാറി; അധികൃതർ തിരിഞ്ഞ് നോക്കാതെ കൊക്കയാറിലെ വടക്കേമല; ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് 250ലധികം കുടുംബങ്ങൾ; വടക്കേമലയിലുണ്ടായത് നിരവധി ഉരുൾപൊട്ടലുകൾ; കൺമുന്നിൽ സകലതും പ്രളയം കൊണ്ടുപോയതിന് പലരും നേർ സാക്ഷികൾ; യാത്രാ സൗകര്യവും, വാർത്താവിനിമയവും നിലച്ചിട്ട് ദിവസങ്ങൾ

വടക്കേമല ദുരന്തഭൂമിയായി മാറി; അധികൃതർ തിരിഞ്ഞ് നോക്കാതെ കൊക്കയാറിലെ വടക്കേമല; ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത് 250ലധികം കുടുംബങ്ങൾ; വടക്കേമലയിലുണ്ടായത് നിരവധി ഉരുൾപൊട്ടലുകൾ; കൺമുന്നിൽ സകലതും പ്രളയം കൊണ്ടുപോയതിന് പലരും നേർ സാക്ഷികൾ; യാത്രാ സൗകര്യവും, വാർത്താവിനിമയവും നിലച്ചിട്ട് ദിവസങ്ങൾ

അമ്പിളി ഏന്തയാർ

ഇടുക്കി: കൂട്ടിക്കലിലും, കൊക്കയാറിലും ഉരുള്‍പൊട്ടി ദുരന്തമുണ്ടായത് കേരളമാകെ ചർച്ച ചെയ്തപ്പോൾ കൊക്കയാർ പഞ്ചായത്തിലെ ദുരന്തഭൂമിയില്‍ നിന്നും നാല് കിലോമീറ്റര്‍ മാത്രം മാറി വടക്കേമലയില്‍ പ്രളയം ദുരന്തം വിതച്ചത് ആരും അറിഞ്ഞില്ല.

ഉൾ പ്രദേശമായതിനാലും ഇവിടേയ്ക്ക് പ്രവേശിക്കാനുള്ള റോഡുകൾ തകര്‍ന്നതിനാല്‍ ഇവിടത്തെ വാര്‍ത്തകള്‍ പുറംലോകമറിയാന്‍ ഒരു ദിവസം കഴിയേണ്ടിവന്നു.

ശനിയാഴ്‌ച്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്ക് നിരവധി ഉരുള്‍പൊട്ടലുകളാണ് ഈ പ്രദേശത്ത് ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോകുകയും മുപ്പതോളും വീടുകള്‍ക്ക് ഗുരുതരമായ തകരാർ ഉണ്ടാവുകയും ചെയ്തു. പ്രദേശത്തെ ജനങ്ങളുടെ വീടുൾപ്പടെ സർവ്വതും ഒലിച്ചുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറേ പേര്‍ക്ക് പരിക്ക് പറ്റിയതൊഴിച്ചാല്‍ ആരും മണ്ണിനടിയിലായില്ല എന്നതു മാത്രമാണ് ആശ്വാസം.

ദൂരെ നിന്നും ഉരുള്‍പൊട്ടിവരുന്നത് കണ്ടവര്‍ മറ്റ് വീട്ടുകാര്‍ക്കും മുന്നറിയിപ്പ് നല്‍കി ഓടിമാറിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിഞ്ഞ് പോയത്. നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വീടിനുള്ളില്‍ നിന്നിരുന്നവരെല്ലാം സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറി. എന്നാല്‍ ഉടുതുണിയല്ലാതെ മറ്റൊന്നും കയ്യിലെടുക്കാന്‍ സാധിച്ചില്ല. ഇക്കാലമത്രയും സമ്പാദിച്ചതെല്ലാം കണ്‍മുന്നില്‍ ഒലിച്ചുപോകുന്നത് നോക്കിനില്‍ക്കാനെ ഇവർക്ക് സാധിച്ചുള്ളു.

ഉരുള്‍പൊട്ടലില്‍ പുറത്തേയ്ക്കുള്ള പാലങ്ങളും റോഡുകളും തകര്‍ന്ന് യാത്രാമാര്‍ഗങ്ങള്‍ അടയുകയും, വാര്‍ത്താവിനിമയമാര്‍ഗങ്ങള്‍ തകരാറാവുകയും ചെയ്തതോടെ വടക്കേമലയിലെ ജനങ്ങള്‍ പുറംലോകവുമായി ബന്ധങ്ങളില്ലാതെ, ഭക്ഷണവും കുടിവെള്ളവും തലചായ്ക്കാന്‍ ഇടവുമില്ലാതെ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെട്ടുപോകുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയെങ്കിലും ദുരിതം മാത്രമാണ് മിച്ചം; ഉരുൾപൊട്ടൽ മേഖല സന്ദർശിക്കാൻ വരുന്ന അധികൃതർ കൂട്ടിക്കലും, കൊക്കയാറും മാത്രം സന്ദർശിച്ച് മടങ്ങുകയാണ്.

വടക്കേമലയിലേയ്ക്കുള്ള റോഡുകളെല്ലാം തകർന്നതിനാല്‍ ഒരു ദിവസം കഴിഞ്ഞാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും കഴിഞ്ഞത്.