കനത്തമഴ ; രണ്ട് ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Spread the love

സ്വന്തം ലേഖകൻ 

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.

മുന്‍നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ടും നിലവിലുണ്ട്. പത്തനംതിട്ട മുതല്‍ മലപ്പുറം വരെയാണ് യെലോ അലര്‍ട്ട് നല്‍യിട്ടുള്ളത്. ഈ ജില്ലകളില്‍ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല . നാളെ രാത്രിവരെ കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. 3.3 മീറ്റര്‍വരെ ഉയരമുള്ള തിരയുണ്ടാകുമെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യതൊഴിലാളികളും തീരത്ത് താമസിക്കുന്നവരും ശ്രദ്ധിക്കണം. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍.