കനത്ത മഴ ; ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു ;എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Spread the love

 

 

സ്വന്തം ലേഖിക

കോട്ടയം:  സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.
പുതിയ തീയതി പിന്നീട് അറിയിക്കും.

മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച  കളക്ടർ  അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും നഴ്‌സറികള്‍ക്കും അവധി ബാധകമാണ്. അതേസമയം, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയില്‍ ശക്തമായ മഴ അടുത്ത ദിവസങ്ങളിലും തുടരുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്. ജില്ലയിലെ എസ്റ്റേറ്റ് മേഖലകളില്‍ തൊഴിലാളികളെക്കൊണ്ടു ജോലി ചെയ്യിക്കുന്നതിനു കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.