play-sharp-fill
പെരുമഴയും പ്രളയവും സഹായിച്ചില്ല: സംസ്ഥാനത്തെ കാത്തിരിക്കുന്നത് കൊടുംവരൾച്ച; വരാനിരിക്കുന്നത് വരണ്ടുണങ്ങിയ നാളുകൾ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

പെരുമഴയും പ്രളയവും സഹായിച്ചില്ല: സംസ്ഥാനത്തെ കാത്തിരിക്കുന്നത് കൊടുംവരൾച്ച; വരാനിരിക്കുന്നത് വരണ്ടുണങ്ങിയ നാളുകൾ എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം വർഷവുമുണ്ടായ കൊടും പ്രളയവും കേരളത്തിലെ കാലാവസ്ഥയെ സഹായിക്കില്ല. കൊടുംവരൾച്ചയ്ക്കു പിന്നാലെ എത്തിയ പ്രളയത്തിനും കേരളത്തിലെ മണ്ണിൽ ഒരു തുള്ളി വെള്ളം നിറയ്ക്കാൻ സാധിച്ചിട്ടില്ലെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന.
സാധാരണ നിലയിൽ കേരളത്തിൽ ചെറിയ മഴകളാണ് ലഭിച്ചിരുന്നത്. ഇത് മണ്ണിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നു. എന്നാൽ ഇപ്പോൾ അവസ്ഥ അതല്ല. ശക്തമായ മഴയാണ് കേരളത്തിൽ ലഭിക്കുന്നത്. ഇത്തരത്തിൽ പെയ്യുന്ന മഴയിൽ മഴ തോരുന്നതോടെ വെള്ളം മണ്ണിന്റെ മുകളിലൂടെ ശക്തിയായി ഓഴുകി പോവുകയാണ് ചെയ്യുന്നത്.

ഇത് വരൾച്ചക്ക് സാധ്യതകൾ കൂട്ടുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. സംസ്ഥാനത്ത് വൻ തോതിൽ കൃഷി കുറഞ്ഞതും മഴവെള്ളം മണ്ണിനടിയിലേക്ക് ആഴത്തിൽ ഇറങ്ങാത്തതിന് കാരണമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്. തനത് വിളകൾ ഒഴിവാക്കി പുതിയ ഇനം കൃഷികൾ ആരംഭിച്ചത് വൻ തോതിൽ ഭൂഗർഭ ജലമൂറ്റലിന് കാരണമാകുന്നതായും പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പ്രകൃതിയെ അനിയന്ത്രിതമായ രീതിയിൽ ചൂഷണം ചെയ്യുന്നതുമാണ് കേരളത്തിന് തിരിച്ചടിയാകുന്നതെന്ന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ ശാസ്ത്രജ്ഞർ പറയുന്നു. ഒരു നിയന്ത്രണവുമില്ലാതെ പുഴകളിൽ നിന്നുള്ള മണൽവാരലും പ്രകൃതിയുടെ ഘടനയെ തന്നെ തകർത്തുകൊണ്ടുള്ള കുന്നുകൾ ഇടിച്ചുനിരത്തലും, മരം വെട്ടലും, വനനശീകരണവും വൻ തോതിലുള്ള ക്വാറികളുമെന്നാം കേരളം നേരിടാൻ പോകുന്ന കൊടുംവരൾച്ചയ്ക്കുള്ള കാരണങ്ങളിൽ പെടുന്നു.