play-sharp-fill
ദുരിതകാലത്ത് ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷജന്തുക്കൾ: ക്രൈസ്തവർക്ക് മാത്രം സഹായം, ഹിന്ദുവിനെ രക്ഷിക്കൂ, മുസ്ലീങ്ങൾക്ക് മാത്രം രക്ഷ: പ്രതിഷേധം വിവിധ കോണുകളിൽ ശക്തമാകുന്നു

ദുരിതകാലത്ത് ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞ് വിഷജന്തുക്കൾ: ക്രൈസ്തവർക്ക് മാത്രം സഹായം, ഹിന്ദുവിനെ രക്ഷിക്കൂ, മുസ്ലീങ്ങൾക്ക് മാത്രം രക്ഷ: പ്രതിഷേധം വിവിധ കോണുകളിൽ ശക്തമാകുന്നു

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനം ഒരു വർഷത്തിനിടെ രണ്ടാം പ്രളയത്തെ നേരിടുമ്പോൾ വെള്ളത്തിൽ വിഷം ചീറ്റി ചില വിഷജന്തുക്കൾ രംഗത്ത്. ജാതിയും മതവും മാത്രം നോക്കി സഹായം നൽകാൻ ആഹ്വാനം ചെയ്യുന്ന സാമൂഹ്യ വിരുദ്ധ സംഘമാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. തങ്ങളുടെ ജാതിയിൽപ്പെട്ടവരെ സഹായിക്കണമെന്നും, അവർക്ക് അപകടം വരുത്തരുതെന്നുമുള്ള ആഹ്വാനങ്ങളാണ് ഇപ്പോൾ ഫെയ്‌സ്ബുക്കിൽ സജീവമായിരിക്കുന്നത്.
പ്രളയകാലത്ത് ജാതിയും മതവുമില്ലാതെ കേരളം ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് മതം തിരിച്ചും ജാതിതിരിച്ചും പ്രാർത്ഥനകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആദ്യം ക്രൈസ്തവ സഭയുടെ വിവിധ വിഭാഗങ്ങളാണ് ആദ്യം ഫെയ്‌സ്ബുക്കിൽ തങ്ങളുടെ ആളുകളെ രക്ഷിക്കണമെന്ന പ്രാർത്ഥനയുമായി ആദ്യം രംഗത്ത് എത്തിയത്. തുടർന്ന് ഹൈന്ദവ സംഘടനകൾ സമാന രീതിയിലുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തുകയായിരുന്നു. സേവാഭാരതി അടക്കമുള്ള സംഘടനകൾ ഹിന്ദുക്കൾക്ക് സഹായം നൽകുമെന്ന പ്രഖ്യാപനവുമായാണ് ഇവർ രംഗത്ത് എത്തിയത്. ഇതിനിടെ മുസ്ലീം സമുദായത്തിലെ രക്ഷാ പ്രവർത്തനം നടത്തുന്ന ചെറുപ്പക്കാർക്കെല്ലാം രക്ഷ നൽകണമെന്ന പ്രാർത്ഥനയുമായി മാറ്റൊരു വിഭാഗവും സോഷ്യൽ മീഡിയ പോസ്റ്റുകളെല്ലാം ഷെയർ ചെയ്യാൻ തുടങ്ങി.
സംസ്ഥാനം രണ്ടാം തവണയും മറ്റൊരു പ്രളയത്തെ നേരിടുമ്പോഴാണ് ഇത്തരത്തിൽ ജാതിവേർതിരിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമായി ചില സാമൂഹ്യ വിരുദ്ധർ രംഗത്ത് എത്തിയിരിക്കുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഇപ്പോൾ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. പ്രളയകാലത്തും ജാതിയും മതവും നോക്കി സഹായം എത്തിക്കാനുള്ള അ്‌വസരവാദികളുടെ പോസ്റ്റുകൾക്കെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഉയരുന്നത്.