സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെയെത്തി; ഒപ്പം മഴക്കെടുതിയും; വിവിധ ജില്ലകളിലായി വലിയ നാശനഷ്ടം; കനത്ത കാറ്റിലും മഴയും പാലാ സെൻ്റ് തോമസ് കോളേജില്‍ മൊബൈല്‍ ടവര്‍ നിലംപൊത്തി; മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകളും തകർന്നു; കൃഷിനാശവും രൂക്ഷം

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് നേരത്തെയെത്തിയ കാലവർഷത്തിന് പിന്നാലെ പലയിടത്തായി കനത്ത നാശനഷ്ടം.

മലപ്പുറത്ത് കനത്ത മഴക്കിടെ കാർ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരുക്കേറ്റു. കോഴിക്കോട് കിണർ ഇടിഞ്ഞുവീണ് ഒരാള്‍ മരിച്ചു.

കോട്ടയം പാലാ സെൻ്റ് തോമസ് കോളേജില്‍ മൊബൈല്‍ ടവർ കനത്ത കാറ്റിലും മഴയിലും തകർന്നുവീണു. വിവിധ ജില്ലകളില്‍ കൃഷിനാശവും ഉണ്ടായി. മരങ്ങള്‍ കടപുഴകി വീണടക്കം നിരവധി വീടുകളും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പതിനാറ് വർഷത്തിനു ശേഷമാണ് മണ്‍സൂണ്‍ സംസ്ഥാനത്ത് ഇത്ര നേരത്തെ എത്തുന്നത്. ഇന്ന് എല്ലാ ജില്ലകളിലും വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.

കണ്ണൂരിലും കാസർകോടും റെഡ് അലർട്ട് അടക്കം എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നാളെ റെഡ് അലർട്ടാണ്. മറ്റന്നാള്‍ 11 ജില്ലകളില്‍ റെഡ് അലർട്ടുണ്ട്. തീരദേശത്തും മലയോര മേഖലയിലും കനത്ത ജാഗ്രതയാണ്.