play-sharp-fill
തീവ്രന്യൂനമർദ്ദം ചെന്നൈയ്ക്ക് അരികെ; തമിഴ്നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ മഴ കനക്കും ; കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസം തുടരും

തീവ്രന്യൂനമർദ്ദം ചെന്നൈയ്ക്ക് അരികെ; തമിഴ്നാട്, കർണാടക, കേരളം എന്നിവിടങ്ങളിൽ മഴ കനക്കും ; കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസം തുടരും

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞദിവസം രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്പെട്ട് തീവ്ര ന്യൂനമർദ്ദമായതോടെ തമിഴ്നാട്ടിലും കേരളത്തിലും കർണാടകയിലും കനത്ത മഴക്ക് സാധ്യത. ചെന്നൈ തീരത്തിന് സമീപമാണ് ഇപ്പോൾ ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്.

ചെന്നൈയിലും തമിഴ്നാടിന്റെ കിഴക്കൻ തീരപ്രദേശങ്ങളിലും മഴ ശക്തമാണ്. പലയിടത്തും വെള്ളക്കെട്ടുകൾ ഉണ്ടായി. ബംഗളൂരുവിലും ഇന്നലെ മഴ ശക്തമായിരുന്നു. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളതീരത്ത് ഇന്ന് രാത്രിവരെ കള്ളക്കടൽ പ്രതിഭാസം തുടരുമെന്ന് ദേശീയ സമുദ്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടലിനെ തുടർന്ന് സംസ്ഥാനത്തെ തീരങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്. കൊല്ലം, തിരുവനന്തപുരം തീരങ്ങളിൽ റെഡ് അലർട്ടും മറ്റു ജില്ലകളുടെ തീരങ്ങളിൽ ഓറഞ്ച് അലർട്ടും നിലവിലുണ്ട്.