ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായി; കോട്ടയം ഉൾപ്പെടെ ആറ്‌ ജില്ലയില്‍ നാളെ മഞ്ഞ അലര്‍ട്ട്‌; സംസ്ഥാനത്ത് ഞായര്‍ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ശക്തി ക്ഷയിച്ച്‌ ചക്രവാതച്ചുഴിയായതായി കാലാവസ്ഥാ വകുപ്പ്.

നിലവില്‍ തെക്കൻ ഒഡീഷയ്ക്ക് സമീപമായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് ഞായര്‍വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റിടങ്ങളില്‍ മിതമായ മഴയുണ്ടാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്കും 40 കിലോ മീറ്റര്‍വരെ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ 55 കിലോ മീറ്റര്‍വരെ വേഗതയില്‍ കാറ്റിനു സാധ്യതയുള്ളതിനാല്‍ മീൻപിടിക്കാൻ പോകരുത്.