video
play-sharp-fill

ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത; മൂന്ന് ജില്ലയിലുള്ളവര്‍ക്ക് ജാഗ്രത നിർദേശം

ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത; മൂന്ന് ജില്ലയിലുള്ളവര്‍ക്ക് ജാഗ്രത നിർദേശം

Spread the love

സംസ്ഥാനത്ത് ഇന്ന് ഉച്ചയ്‌ക്ക് ശേഷം ശക്തമായ മഴയ്‌ക്കും കാറ്റിനും സാദ്ധ്യത. മൂന്ന് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്‌ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്‌ച മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇവിടുത്തെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നല്‍കിയിട്ടുണ്ട്.

ഇന്നലെ ശക്തമായ കാറ്റിലും മഴയിലും കോട്ടയം നഗരത്തിലും സമീപ പ്രദേശങ്ങളിലും പരക്കെ നാശനഷ്‌ടം സംഭവിച്ചിരുന്നു. പോസ്റ്റുകള്‍ ഒടിഞ്ഞ് മണിക്കൂറുകളോളം വൈദ്യുതി നിലച്ചിരുന്നു. പലയിടങ്ങളിലും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. മരം കടപുഴകി പ്രധാന റോഡുകളില്‍ ഗതാഗത തടസമുണ്ടായി. പത്ത് വീടുകള്‍ക്ക് നാശമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group