സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ വീണ്ടും കാലവര്‍ഷം ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മറ്റന്നാള്‍ നാല് ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ യെല്ലോ അലേർട്ട്. ജൂണ്‍ 11ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലേർട്ട്. ജൂണ്‍ 12ന് ജില്ലകളില്‍ 8 ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

 

മെയ് 24-നാണ് ഇക്കുറി കാലവർഷം എത്തിയത്. മെയ് 24 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. എന്നാല്‍ പിന്നീടുള്ള വാരത്തില്‍ കാലവർഷം ദുർബലമായതാണ് സംസ്ഥാനത്ത് മഴയില്‍ കുറവുണ്ടായതിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂണ്‍ ഒന്ന് മുതല്‍ ഏഴ് വരെയുള്ള തീയതികളില്‍ സംസ്ഥാനത്ത ലഭിച്ചത് 46 മില്ലിമീറ്റർ മഴയാണ്. ഈ ആഴ്ചയില്‍ സംസ്ഥാനത്ത് ലഭിക്കേണ്ടത് 120 മില്ലിമീറ്റർ മഴയാണ്. സംസ്ഥാനത്ത ലഭിക്കേണ്ട മഴയില്‍ ഈ ആഴ്ച 62 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, കാസർഗോഡ്‌ ഒഴികെയുള്ള ജില്ലകളില്‍ 50-ശതമാനത്തില്‍ കുറവ് മഴയാണ് ലഭിച്ചത്.