video
play-sharp-fill
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം,​ സംസ്ഥാനത്ത് 12,​ 13 തീയതികളിൽ  കനത്ത മഴയ്ക്ക് സാധ്യത  ; കോട്ടയത്തും യെല്ലോ അലർട്ട്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം,​ സംസ്ഥാനത്ത് 12,​ 13 തീയതികളിൽ കനത്ത മഴയ്ക്ക് സാധ്യത ; കോട്ടയത്തും യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കാരണമാണ് കേരളത്തിൽ വീണ്ടും മഴ ശക്തമാകാൻ സാധ്യതയുള്ളത്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കാൻ സാധ്യതയെന്ന് കാലവസ്ഥാ വകുപ്പ് അറിയിച്ചു. നവംബർ 9 മുതൽ 12 വരെ വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് തമിഴ്‌നാട് പുതുച്ചേരി തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു .

ഇതിന്റെ ഫലമായി കേരളത്തിൽ രണ്ടുദിവസം വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. നവംബർ 12,​ 13 തീയതികളിലാണ് കേരളത്തിൽ മഴ ശക്തമാകാൻ സാധ്യത. ഇതിനെ തുടർന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 12ന് പത്തനംതിട്ട,​ കോട്ടയം,​ എറണാകുളം,​ ഇടുക്കി,​ പാലക്കാട്സ മലപ്പുറം,​ കോഴിക്കോട്സ വയനാട്,​ എന്നിവിടങ്ങളിലും 13ന് പത്തനംതിട്ട,​ കോട്ടയം,​ എറണാകുളം,​ ഇടുക്കി,​ പാലക്കാട്,​ മലപ്പുറം,​ കോഴിക്കോട്,​ വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.