video
play-sharp-fill
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത..! നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്..! ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത..! നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്..! ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപ്
മേഖലയിലുമായി രൂപം കൊണ്ട ചക്രവാതച്ചുഴിയുടെ സ്വാധീനമാണ് മഴയ്ക്ക് കാരണം. ഛത്തീസ്ഗഢ് മേഖല വരെ ന്യൂനമർദപ്പാത്തിയും രൂപപ്പെട്ടു. കേരള, കർണാടക, ലക്ഷദ്വീപ്, മാലദ്വീപ് തീരത്ത് 40-55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ കേരളം, കർണാടക തീരക്കടലിൽ മീൻപിടിത്തത്തിന് വിലക്കുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ ലഭിക്കാവുന്ന അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ബുധനാഴ്ച വരെ സംസ്ഥാനത്ത് വേനൽമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടൽ. ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ അതിനോട് സഹകരിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചൊവ്വാഴ്ച പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകം ബുധനാഴ്ച പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്.

Tags :