ഡിസംബറിൽ റെക്കോർഡ് മഴ ; കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസം ;ഡിസംബർ 1 മുതൽ 18 ലഭിച്ചത് 84.7 mm മഴ

Spread the love

തിരുവനന്തപുരം: ഡിസംബറിൽ റെക്കോർഡ് മഴ. കഴിഞ്ഞ 25 വർഷത്തിനിടയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച മാസമായി 2022 ഡിസംബർ . ഡിസംബർ 1 മുതൽ 18 വരെയായി ഇതുവരെ ലഭിച്ചത് 84.7 mm മഴയാണ് .

video
play-sharp-fill

ഡിസംബർ മാസത്തിൽ ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത് 1946ലാണ്. അന്ന് റെക്കോർഡ് ചെയ്തത് 202.3 mm മഴ. ഇതുവരെയുള്ള കണക്ക് പ്രകാരം 11 വർഷങ്ങളിൽ കേരളത്തിൽ ഡിസംബർ മാസത്തിൽ 100 mm കൂടുതൽ മഴ രേഖപെടുത്തിയിരുന്നു. 1997 (93.4 mm) 1998 ( 84.3 mm) 2015 ( 79.5 mm) വർഷങ്ങളിൽ കൂടുതൽ മഴ റെക്കോർഡ് ചെയ്തിരുന്നു.

നിലവിൽ  തുലാവർഷത്തിൽ കേരളത്തിൽ 3% മഴക്കുറവാണ് രേഖപെടുത്തിയിരിക്കുന്നത്. 483.8 mm മഴ ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 471 mm മഴ. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ സാധാരണയില്‍ കൂടുതൽ മഴ ലഭിച്ചപ്പോൾ മറ്റ് ജില്ലകളിൽ കുറവ് രേഖപെടുത്തി .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group