play-sharp-fill
കനത്ത മഴ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ  വീണ്ടും വെള്ളത്തിനടിയിൽ: പരിപ്പിൽ  വീടിനു മുകളിൽ മരം വീണു

കനത്ത മഴ: ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിൽ: പരിപ്പിൽ വീടിനു മുകളിൽ മരം വീണു

സ്വന്തം ലേഖകൻ

കോട്ടയം: രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലായി. പരിപ്പിൽ വയോധികർ തനിച്ച് താമസിക്കുന്ന വീട് കഴിഞ്ഞ ദിവസം രാത്രിയിൽ മരംവീണ് തകർന്നു. മരം വീണ് വീട് തകർന്നു എങ്കിലും വീട്ടുകാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല. എല്ലാവരും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.


ചൊവ്വാഴ്ച രാവിലെയാണ് ജില്ലയിൽ വീണ്ടും മഴ ശക്തമായത്. മഴയ്ക്കൊപ്പം പല പ്രദേശങ്ങളിലും വലിയ കാറ്റും ആഞ്ഞുവീശിയിരുന്നു. ഇതിനിടെയാണ് ചൊവ്വാഴ്ച അർദ്ധരാത്രിയോടെ പരിപ്പിൽ വീടിന് മുകളിൽ മരം വീഴുകയായിരുന്നു. പരിപ്പ് മണപ്പുഴയിൽ വാസുദേവൻനായരുടെ വീട്ടിന് മുകളിലാണ് മരം വീണത്. അപകടം ഉണ്ടായപ്പോൾ വാസുദേവൻ നായരും സഹോദരിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരം വീഴുന്ന ശബ്ദം കേട്ട് ഇരുവരും എണീറ്റ് നോക്കിയെങ്കിലും ഇരുവർക്കും അപകടമൊന്നും സംഭവിച്ചില്ല. തഹസിൽദാർ വില്ലേജ് അധികൃതരും സ്ഥലത്തെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.