തോരാതെ പെയ്യുന്ന ദുരിതം; വീടുകളിൽ വെള്ളം കയറി; റോഡു ഗതാഗതം താറുമാറായി

Spread the love

 

മാന്നാർ: തോരാതെ പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്‍റെ വരവും കാരണം പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്‍റെ പടിഞ്ഞാറൻ മേഖലയിലെ പല വീടുകളിലും വെള്ളം കയറിത്തുടങ്ങി. പമ്പയാറിന്‍റെ തീരങ്ങൾ കരകവിഞ്ഞ് സമീപ റോഡുകളിലും വീടുകളുടെ മുറ്റത്തും വെള്ളം കയറിയ നിലയിലാണ്.

video
play-sharp-fill

മാന്നാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളായ വള്ളക്കാലി വാലേൽ, ചെറ്റാള പറമ്പ്, അങ്കമാലി ഭാഗം, മാന്തറ, വൈദ്യൻ നഗർ, ഇടത്തേ ഭാഗം, ഇരമത്തൂർ, പൊതുവൂർ, കൊച്ചുതറ ഭാഗം, മണപ്പുറം ഭാഗം എന്നിവിടങ്ങളിലെ നിരവധി വീടുകളുടെ മുറ്റത്തും നടവഴിയിലും വെള്ളം കയറിത്തുടങ്ങി.

പുഞ്ചയോടു ചേർന്നു കിടക്കുന്ന മിക്ക വീടുകളിലും വെള്ളം കയറി ജനജീവിതമാകെ ദുസഹമായി. റോഡു ഗതാഗതം താറുമാറായി. ശുദ്ധമായ ശക്തമായ കാറ്റിലും മഴയിലും മരങ്ങൾ വീണ് വൈദ്യുതിയും തടസ്സപ്പെട്ടതോടെ പ്രദേശങ്ങൾ ഇരുട്ടിലായതും ജനങ്ങളെ ഏറെ ദുരിതത്തിലാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനിയും മഴ ശക്തി പ്രാപിച്ചാൽ പല കുടുംബങ്ങളും ദുരിതാശ്വാസ ക്യാമ്പുകളെ ആശ്രയിക്കേണ്ടി വരും.