
കോട്ടയം: ശക്തമായ മഴയെത്തുടര്‍ന്ന് വടവാതൂര്‍-മോസ്‌കോ ബണ്ട് റോഡില്‍ വെള്ളം കയറി ഗതാഗതം പൂർണമായി നിലച്ചു. വടവാതൂരിലെ കടത്തുകടവില്‍ നിന്ന് മോസ്‌കോ വരെയുള്ള പ്രദേശത്തെ വിവിധ ഭാഗങ്ങളിലായി റോഡിന്റെ പല ഇടങ്ങളിലും വെള്ളം കയറിയിരിക്കുകയാണ്.
പാടശേഖരങ്ങളോട് ചേര്‍ന്നുള്ള റോഡായതിനാല്‍ വെള്ളം ഒഴുകി പോകാൻ വേറെ മാർഗ്ഗമില്ലാത്തതിനാൽ പാടത്തെ വെള്ളം കുറയാതെ റോഡിലെ വെള്ളം ഇറങ്ങില്ലെന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജില്ലയിലെ ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യമുള്ള ഒരു പ്രദേശമാണിത്. ഒട്ടേറെ പേര്‍ ഒഴിവുനേരം ചെലവിടാനും വടവാതൂര്‍ ബണ്ട് റോഡിന്‍റെ സൗന്ദര്യ കാഴ്ചകള്‍ തേടിയും ഇവിടെ എത്താറുണ്ട്. എന്നാൽ ഈ പ്രദേശത്തെ താമസക്കാര്‍ പോലും വെള്ളപ്പൊക്ക ഭീഷണിയില്‍ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group