വെള്ളപ്പൊക്ക ഭീഷണി; ആലപ്പുഴ കിഴക്കൻ പ്രദേശങ്ങളിൽ താമസം മാറ്റേണ്ട അവസ്ഥ; തോട്ടപ്പള്ളി സ്പിൽവേ ഉടൻ തുറക്കണം- ആർ അനിൽകുമാർ

Spread the love

ആലപ്പുഴ: കിഴക്കൻ വെള്ളത്തിന്റെ വരവ് കുട്ടനാടിനും ആലപ്പുഴ നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങൾക്കും വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നുവെന്ന് ഭാരതീയ കർഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി ആർ. അനിൽകുമാർ.

video
play-sharp-fill

വിവിധ പ്രദേശങ്ങളില്‍ വീടുകൾ ജലാശയത്തിലായി, പലരും താമസം മാറേണ്ട സ്ഥിതിയാണിപ്പോള്‍. ഈ സാഹചര്യം മറികടക്കാൻ അടിയന്തരമായി തോട്ടപ്പള്ളി സ്പില്‍വേയുടെ ഷട്ടറുകള്‍ ഉയർത്തണം. വെള്ളമെത്താനുള്ള മുഖ്യ വഴികളായ പൊഴികള്‍ മുറിച്ചും ഓരുമുട്ടുകള്‍ നീക്കം ചെയ്തും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

താത്കാലിക വൈദ്യുതി ബന്ധം നല്‍കി കൃഷിയില്ലാത്ത പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് പുറത്തേക്ക് കളയുന്നതിനും നടപടി സ്വികരിക്കണം. ഇതുമായി ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group