ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തമായി; കനത്ത കാറ്റിനും മഴക്കും സാധ്യത: അടുത്ത 3 ദിവസം കേരളത്തിൽ അതീവ ജാഗ്രത

Spread the love

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴയും കാറ്റും തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൂടാതെ ഇന്ന് രാത്രി അല്ലെങ്കിൽ നാളെ പുലർച്ചെയോടെ മഴയും കാറ്റും സജീവമായി തുടങ്ങാൻ സാധ്യതയുണ്ട്.
വടക്കൻ മധ്യ കേരളം മാത്രമല്ല, തെക്കൻ കേരളത്തിലും ശക്തമായ കാറ്റോടൊപ്പം ഇടിയോടെയോ മിന്നലോടെയോ കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നത്. തീരദേശ മേഖലകളിലും മലനിരകൾക്കിലും പ്രത്യേക ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്.

ജനങ്ങൾ അതത് പ്രദേശത്തെ കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണം. അടിയന്തര സേവനങ്ങൾക്ക് സഹായം ആവശ്യമായാൽ ദയവായി അതത് ജില്ലാ കൺട്രോൾ റൂമുകൾക്ക് വിവരം നൽകുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group