
തൊടുപുഴ/മലപ്പുറം: ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ മഴയും കാറ്റും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജില്ലാ കളക്ടർ നിയന്ത്രണം ഏർപ്പെടുത്തി.
മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണി എന്നിവ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ജില്ലാ ഭരണകൂടം നിർദ്ദേശിച്ച പ്രകാരം, ജലാശയങ്ങളിലെ ബോട്ടിങ്, കയാക്കിങ്, റാഫ്റ്റിങ്, കുട്ടവഞ്ചി സവാരി ഉൾപ്പെടെയുള്ള ജലവിനോദങ്ങളും സാഹസിക വിനോദ പരിപാടികളും ട്രക്കിങ്ങും താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്.
കൂടാതെ മലപ്പുറം ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (മേയ് 25 ന്) ജില്ലാ കളക്ടർ വി.ആർ. വിനോദ് അവധി പ്രഖ്യാപിച്ചു. റെഡ് അലർട്ട് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group