video
play-sharp-fill

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. കൂടാതെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ് ശക്തമായ മഴ. എന്നാല്‍ ഇതുവരെ ഒരു ജില്ലകള്‍ക്കും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.

കൂടാതെ മത്സ്യബന്ധനത്തിന് പോകുന്നവർക്കും തീരദേശ ജനങ്ങൾക്കും കൂടുതല്‍ ജാഗ്രതാ മുന്നറിയിപ്പ് നൽക്കിട്ടുണ്ട്. മഴക്കാല അപകടങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാന്‍ ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടിമിന്നല്‍ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പില്‍ പ്രത്യേകം ഓർമപ്പെടുത്തുന്നു. കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ഇടിമിന്നലിനുള്ള മുൻകരുതല്‍ എടുക്കണമെന്നും ഇക്കാര്യത്തില്‍ വീഴ്ച വരുത്തരുതെന്നും കാലാവസ്ഥാ വകുപ്പ് ഓർമിപ്പിക്കുന്നു.